Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kids

മ​ല​പ്പു​റ​ത്ത് അ​മ്മ​യും ര​ണ്ട് മ​ക്ക​ളും മു​ങ്ങി മ​രി​ച്ചു

മ​ല​പ്പു​റം: കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും ര​ണ്ട് മ​ക്ക​ളും മു​ങ്ങി മ​രി​ച്ചു. ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം മ​ല​പ്പു​റം പ​റ​പ്പൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സൈ​ന​ബ (50), ഫാ​ത്തി​മ (16), ആ​ഷി​ഖ് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​റ​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​ഴേ​ക്കാ​ട്ടു​കു​ള​ത്തെ കു​ള​ത്തി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റ്റ് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കൂ​ടി ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

 

Latest News

Up